മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും 2026-28 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ മെയ് 12 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ പാവന്നൂർ ഐ.ടി.എം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മയ്യിൽ യൂണിറ്റ് പരിധിയിലെ ഏകോപനസമിതി അംഗങ്ങളുടെ സ്ഥാപനങ്ങളും കടകളും നാളെ (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും. മേഖല, ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
