കൊളച്ചേരി:- തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തളിപ്പറമ്പ് മണ്ഡലം എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ നടത്തുന്ന നന്ദിപര്യടനം മെയ് 25-ന് കൊളച്ചേരി പഞ്ചായത്തിൽ നടക്കും. മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി അറിയിക്കുന്നതിനായി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തുന്ന എം.എൽ.എ, വൈകുന്നേരം 6 മണിക്ക് കരിങ്കൽകുഴി മുതൽ കമ്പിൽ വരെ നീളുന്ന സ്വീകരണ റാലിയിലും പങ്കെടുക്കും.
ഉച്ചയ്ക്ക് 2 മണിക്ക് പെരുമാച്ചേരിയിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. തുടർന്ന് പള്ളിപ്പറമ്പ് (2:30), കായച്ചിറ (2:50), കയ്യങ്കോട് (3:10), കാരയാപ്പ് (3:30), ചേലേരി മുക്ക് (3:50), തെക്കേക്കര (4:15), ചേലേരി യു.പി. സ്കൂൾ (4:30), എടക്കൈ (4:50), പാട്ടയം (5:10) എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 5:30-ഓടെ പാമ്പുരുത്തിയിൽ പര്യടനം സമാപിക്കും. തുടർന്ന് 6 മണിക്ക് കരിങ്കൽകുഴിയിൽ നിന്നും ആരംഭിച്ച് കമ്പിൽ വരെ നീളുന്ന വൻ സ്വീകരണ റാലിയോടെ പരിപാടികൾ സമാപിക്കും.
