കൊളച്ചേരി :- എം.പി മനോജ് കമ്പിലിന് പട്ടുംവളയും നൽകി ആചാരപ്പെടുത്തൽ മെയ് 27 ബുധനാഴ്ച രാവിലെ 8 മണിക്ക് കൊളച്ചേരി കരുമാരത്തില്ലത്ത് വെച്ച് നടക്കും. രാവിലെ 10 മണിക്ക് ആദരസമ്മേളനം കൊളച്ചേരി EPKNS എൽ.പി സ്കൂൾ പരിസരത്ത് നടക്കും.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്യും. നാടൻ കല ഗവേഷകൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. വേണുഗോപാലൻ മാസ്റ്റർ കാനായി പ്രഭാഷണം നടത്തും.
