രാസ ലഹരിയുമായി യുവാവ് പിടിയിൽ


കണ്ണൂർ :- രാസ ലഹരിയുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് മന്ന ഭാഗങ്ങളിൽ നടത്തിയ റൈഡിൽ അസം സ്വദേശി സദ്ദാം ഹുസൈൻ (30) ആണ് പിടിയിലായത്.

ഒരു ഗ്രാം രാസ രാസലഹരിയുമായി (മെത്താം ഫിറ്റാമിൻ) യാണ് പിടികൂടിയത്.  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മനോഹരൻ പി.പി, പ്രീവെൻറ്റീവ് ഓഫീസർ ഫെമിൻ സി.എച്ച്, സിവിൽ എക്സൈസ് ഓഫീസർ വിനീത് പി.ആർ എന്നിവർ പങ്കെടുത്തു.

Previous Post Next Post