ആഹ്ല‌ാദപ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു


ഇരിട്ടി :- ഇരിട്ടി കീഴ്പ്പള്ളിയിൽ ആഹ്ല‌ാദപ്രകടനത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. കീഴ്ചള്ളി ടൗണിലെ മത്സ്യ കച്ചവടക്കാരൻ കോഴിയോട്ടെ കാപ്പാടൻ കുഞ്ഞമ്മദ് (53) ആണ് മരിച്ചത്. 

കുഴഞ്ഞുവീണ ഉടൻ കീഴ്പ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. 

ആറളത്തെ കാപ്പാടൻ അബ്ദുല്ല-അലീമ ദമ്പതികളുടെ മകനാണ്. 

ഭാര്യ : സുബൈദ. 

മക്കൾ : അഫൽ, അഫ്സീല, നജ ഫാത്തിമ. 

സഹോദരങ്ങൾ : ഇബ്രാഹിം, യൂസഫ്, സൈനബ, അഷ്റഫ്. 

Previous Post Next Post