പയ്യാവൂർ :- കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന 65 വയസ്സുകാരൻ മരിച്ചു. പയ്യാവൂർ മുത്താറിക്കുളത്തെ പുളിമൂട്ടിൽ ശശി ആണ് മരിച്ചത്. ശനിയാഴ്‌ചയായിരുന്നു ശശിക്ക് കടന്നൽ കുത്തേറ്റത്.
മരത്തിൽ കയറി കൊമ്പ് വെട്ടുമ്പോൾ കടന്നൽക്കൂട് ഇളകി ശശിയെ കുത്തുകയായിരുന്നു. ഉടൻ തന്നെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ : സുഭദ്ര (ഇസ്രായേൽ).
മക്കൾ : സുമേഷ്, സുമിത.
മരുമക്കൾ : രമ്യ, അശോകൻ (ഖത്തർ).
