കൊളച്ചേരി :- തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ കൊളച്ചേരി പഞ്ചായത്തിൽ വോട്ടർമാർക്ക് നന്ദി പ്രകടനം നടത്തിക്കൊണ്ട് സംഘടിപ്പിച്ച പര്യടനത്തിന് നൂഞ്ഞേരി ഉന്നതിയിൽ സ്വീകരണം നൽകി. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. നൂഞ്ഞേരി ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.പി യൂസഫ് അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പോയിൽ, UDF പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ അസീസ് ഗ്രാമപഞ്ചായത്ത് മെമ്പർ സി.എച്ച് ഹിളർ, UDF പഞ്ചായത്ത് കമ്മിറ്റി കൺവീനർ മൻസൂർ പാമ്പുരുത്തി, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എൻ.വി പ്രേമാനന്ദൻ, വാർഡ് കമ്മിറ്റി പ്രസിഡൻ്റ് കെ.രാകേഷ് എന്നിവർ സംസാരിച്ചു.
