ചേലേരി :- ചേലേരി അമ്പലം - എടക്കൈത്തോട് റോഡ് മെക്കാഡം താറിങ്ങ് നടത്തണമെന്ന് വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വായനശാല ഹാളിൽ നടന്ന യോഗം വായനശാല പ്രസിഡന്റ് പി.വിനോദ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം കെ.സജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സെക്രട്ടറി എം.കെ മനേഷ് അവതരിപ്പിച്ചു.
ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഇ.പി സതീശൻ, സി.വി സുമിത്രൻ, എം.പി ശ്രീശൻ, പി.കെ ദീപ, എം.കെ ബാബു, കെ.ഉണ്ണികൃഷ്ണൻ, കെ.ബിബിത്ത് തുടങ്ങിയവർ സംസാരിച്ചു. ഭാവി പ്രവർത്തനങ്ങൾ പ്രസിഡണ്ട് വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി പി.കെ ഷനോജ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എം.കെ മനേഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ നന്ദിയും പറഞ്ഞു.






