കുറ്റ്യാട്ടൂർ:- തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തളിപ്പറമ്പ് മണ്ഡലം എംഎൽഎ ടി കെ ഗോവിന്ദൻ മാസ്റ്റർ നടത്തുന്ന നന്ദി പര്യടനം ഞായറാഴ്ച ഇന്ന് കുറ്റ്യാട്ടൂർ പഞ്ചായത്തിൽ നടക്കും. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന പര്യടന പരിപാടി രാവിലെ 9ന് പാവന്നൂർ കടവിൽ നിന്ന് ആരംഭിക്കും.
തുടർന്ന് 9.30ന് പാവന്നൂർ മൊട്ട, 10ന് പഴശ്ശി പള്ളി, 10.30ന് പൊറോളം, 11ന് പള്ളിമുക്ക്, 11.15ന് ആനപ്പീടിക, 11.30ന് ചോല പള്ളി, 11.45ന് കാരാറമ്പ്, 12ന് പാലോട്ട് മൂല, 12.15ന് വടുവൻകുളം, 12.30ന് കോമക്കരി, 12.45ന് ചുണ്ടയിൽ, ഉച്ചയ്ക്ക് ഒന്നിന് ഇന്ദിരാ നഗർ, 1.40ന് ചെറുവത്തല മൊട്ട, രണ്ടിന് വില്ലേജ് മുക്ക്, 2.15ന് കനാൽ പാലം, 2.30ന് പുറവൂർ പള്ളി, വൈകീട്ട് മൂന്നിന് തരിയേരി, 3.15ന് എടവച്ചാൽ, 3.30ന് തണ്ടപ്പുറം, നാലിന് ചെക്കികുളം, 4.15ന് പാറാൽ, 4.45ന് പള്ളിയത്ത്, അഞ്ചിന് ചട്ടുകപ്പാറ ജംഗ്ഷനിൽ സമാപനം.
