കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ മാറ്റി ; പി വിഷ്‌ണു രാജ് പുതിയ കണ്ണൂർ ജില്ലാ കളക്ടർ

 


കണ്ണൂർ:-കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി സർക്കാർനിയമിച്ചു. പകരം പി വിഷ്‌ണു രാജിനെ കണ്ണൂരിന്റെ പുതിയ കളക്ടറായി നിയമിച്ചു. 

ഐ എ എസ് തലപ്പത്ത് വലിയ അഴിച്ചു പണിയാണ് സർക്കാർ നടത്തിയത്. തെരഞ്ഞെടുപിന് മുന്നോടിയായി പല ജിലകളിലെയും കളക്ടർമാരെ മാറ്റിയപ്പോൾ അരുൺ കെ വിജയനെ മാറ്റാൻ തയ്യാറായിരുന്നില്ല. കണ്ണൂരിലെ മുൻ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ ഏറെ ആരോപണ വിധേയനായ കളക്ടറാണ് അരുൺ കെ വിജയൻ. 

പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎസ്‌ടി കമ്മീഷണറായും നിയമിച്ചു. കെ ഇമ്പശേഖർ വാട്ടർ അതോറിറ്റി എംഡിയാണ്.  സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമ്മീഷണറായി നിയമിച്ചു.



Previous Post Next Post