സൈബർ കെണികൾക്കെതിരേ സ്കൂൾ പ്രവേശനോത്സവത്തിൽ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കണം


തിരുവനന്തപുരം :- സൈബർ കെണികൾക്കെതിരേ സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രവേശനോത്സവ ദിനത്തിൽത്തന്നെ ഇതിനു തുടക്കമാവും. അന്ന് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആസിഫ് കെ യൂസഫ് നിർദേശം നൽകി. കേരള പോലീസിലെ സൈബർ ഓപ്പറേഷൻ വിഭാഗവുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. 

പ്രതിജ്ഞ 

'ഇന്റർനെറ്റ് സുരക്ഷിതമായും ശരിയായ രീതിയിലും ഉപയോഗിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. എൻ്റെ പാസ്‌വേഡുകളും ഒ.ടി.പികളും വ്യക്തിഗത വിവരങ്ങളും മറ്റാരുമായി പങ്കുവെക്കാതെ സൂക്ഷിക്കും. ഓൺലൈ നിൽവരുന്ന ലിങ്കുകൾ, സന്ദേശങ്ങൾ, ഫയലുകൾ എന്നിവ തുറക്കുന്നതിനും പങ്കുവെക്കുന്നതിനും മുൻപ് ഞാൻ ശ്രദ്ധയോടെ ചിന്തിക്കും. സൈബർ ബുള്ളിയിങ്, വ്യാജവാർത്തകൾ, മോശം ഉള്ളടക്കങ്ങൾ എന്നിവ ഞാൻ നിരുത്സാഹപ്പെടുത്തും. സാമൂഹിക മാധ്യമങ്ങളിലും ഓൺലൈനിലും മറ്റുള്ളവരെ ഞാൻമാനിക്കുകയും സൈബർനിയമങ്ങൾ പാലിക്കുകയും ചെയ്യും. സംശയാസ്പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ ഞാൻ മാതാപിതാക്കളെയോ അധ്യാപകരെയോ പോലീസിനെയോ അറിയിക്കും'

Previous Post Next Post