കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുറ്റ്യാട്ടൂർ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുറ്റ്യാട്ടൂർ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. കൊയ്യോട്ടുമൂലയിൽ നടന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം പി.പി ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

ഏരിയ സെക്രട്ടറി പി.പി ബാലകൃഷ്ണൻ, പ്രസിഡന്റ് ഉല്ലാസൻ VVS, യൂണിറ്റ് സെക്രട്ടറി കെ.പി മോഹനൻ, ട്രഷർ സി.ആർ രാജേഷ് എന്നിവർ സംസാരിച്ചു. യുണിറ്റ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പതാകയുയർത്തി.

ഭാരവാഹികൾ

പ്രസിഡന്റ് : കെ.ബാലകൃഷ്ണൻ 

സെക്രട്ടറി : കെ.പി മോഹനൻ 

ട്രഷറർ : സി.ആർ രാജേഷ് 

Previous Post Next Post