കുറ്റ്യാട്ടൂർ :- പഴശ്ശി ഞാലിവട്ടംവയൽ സോപാനം കലാ-കായിക വേദി വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക സെമിനാറും കർഷകർക്ക് സൗജന്യ പച്ചക്കറി വിത്ത്, ഗ്രോ ബാഗ് വിതരണവും മണ്ണിൻ്റെ pH പരിശോധനയും നാളെ മേയ് 17 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് വായനശാലയിൽ നടക്കും.
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.വി കോമള ഉദ്ഘാടനം ചെയ്യും. സെമിനാറിൽ കുറ്റ്യാട്ടൂർ കൃഷിഭവൻ കൃഷി ഓഫീസർ സുരേഷ് ബാബു. എ.കെ 'കർഷക രജിസ്ട്രേഷനും കൃഷി വകുപ്പ് പദ്ധതികളും' എന്ന വിഷയത്തിലും, അഗ്രോ സൗണ്ട് മാർക്കറ്റിംഗ് മാനേജർ മോഡി രാജേഷ് 'മണ്ണിൻ്റെ pH' എന്ന വിഷയത്തിലും ക്ലാസെടുക്കും. കർഷകൻ സുരേഷ് ചന്ദ്രത്തിലിനെ ചടങ്ങിൽ വെച്ച് ആദരിക്കും.
