രാജ്യത്തെ ഏറ്റവും വലിയ മുത്തപ്പ ശില്പം വള്ളുവൻ കടവിൽ ഉയരുന്നു

 


കണ്ണാടിപ്പറമ്പ്:-വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നു. മടപ്പുരയിൽ സ്ഥാപിക്കുന്ന തിരുവപ്പന്റെയും മുത്തപ്പന്റെയും 29 അടി ഉയരമുള്ള കൂറ്റൻ പ്രതിമകളുടെ നിർമ്മാണത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള മുഹൂർത്ത കുറ്റിയടിക്കൽ കർമ്മം 2026 മെയ് 9 ശനിയാഴ്ച നടക്കും. രാവിലെ 8-നും 9-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ദ്ധൻ ശ്രീ കുഞ്ഞിമംഗലം ശങ്കരൻ മേലാചാരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

രാജ്യത്തെ തന്നെ ഏറ്റവും വലിയ മുത്തപ്പ ശില്പമെന്ന ഖ്യാതിയോടെയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. പ്രശസ്ത ശില്പി ശ്രീ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ശില്പത്തിന്റെ രൂപകല്പനയും നിർമ്മാണവും നിർവ്വഹിക്കുന്നത്. ഭക്തജനങ്ങളുടെ ചിരകാലാഭിലാഷമായ ഈ പുണ്യപ്രവൃത്തിയുടെ തുടക്കത്തിൽ സാക്ഷ്യം വഹിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി മടപ്പുര മാനേജിംഗ് ട്രസ്റ്റി അറിയിച്ചു.

Previous Post Next Post