മയ്യിലിൽ ക്രിക്കറ്റ് നെറ്റ്സ് ഉദ്ഘാടനവും ജേഴ്‌സി പ്രകാശനവും നടന്നു

 


മയ്യിൽ: മയ്യിൽ ഫാത്തിമ ക്ലീനിക്കിന്റെയും ഇക്കുമ്മസ് മലപ്പട്ടത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിക്കറ്റ് നെറ്റ്സ് ഉദ്ഘാടനവും ബദറു ക്രിക്കറ്റ് അക്കാദമി സമ്മർ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്കുള്ള ജേഴ്‌സി പ്രകാശനവും സംഘടിപ്പിച്ചു. മയ്യിൽ ഫാത്തിമ ക്ലീനിക്കിന് മുൻവശം നടന്ന ചടങ്ങ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ. വാണീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ, കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അക്കാദമിയിലെ കൊച്ചു താരങ്ങൾക്കുള്ള ജേഴ്‌സി പ്രകാശനം ഡോ. ജുനൈദ് എസ്.പി നിർവ്വഹിച്ചു.

കുറ്റ്യാട്ടൂർ പഞ്ചായത്തംഗം യൂസഫ് പാലക്കൽ, കെ.വി. മുഹമ്മദ് അഷറഫ്, രാധാകൃഷ്ണൻ മാണിക്കോത്ത്, കെ. ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ കോഡിനേറ്റർ അഷറഫ് മലപ്പട്ടം സ്വാഗതവും ബദറുദ്ദീൻ നന്ദിയും പറഞ്ഞു. പ്രദേശത്തെ വളർന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകൾക്ക് മികച്ച പരിശീലന സൗകര്യം ഒരുക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

Previous Post Next Post