കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കും CDS ഭരണസമിതി അംഗങ്ങൾക്കുമുള്ള സംയുക്ത ഏകദിന പരിശീലനം റിഥം - 26 സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വത്സൻ അധ്യക്ഷത വഹിച്ചു.
ജില്ലാ തല മിത്ര ടീം സുനിൽ, സിന്ധു, റീന എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. കേരള സർക്കാർ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മെൻസ്‌ട്രുൽ കപ്പിന്റെ വിതരണോദ്ഘാടനവും നടന്നു. ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ നാരായണൻ സംസാരിച്ചു. മെമ്പർ സെക്രട്ടറി ജനേഷ്, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. CDS ചെയർപേഴ്സൺ റിജിന സ്വാഗതവും വൈസ് ചെയർപേഴ്സൺ രേഷ്മ നന്ദിയും പറഞ്ഞു.






