മയ്യിൽ ഗാന്ധിഭവൻ തകർത്ത സംഭവം: CPIM ബ്രാഞ്ച് സെക്രട്ടറി റിമാൻഡിൽ

 

മയ്യിൽ:-  മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായ ഗാന്ധിഭവൻ തകർത്ത സംഭവത്തിൽ  CPIM ബ്രാഞ്ച് സെക്രട്ടറി വേളത്തെ കെ.കെ.മനീഷിനെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.ഈ സംഭവത്തിലെ ആദ്യ അറസ്റ്റാണ് മനീഷിന്റേത്.

നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അടുത്തദിവസമാണ് ഗാന്ധിഭവൻ അക്രമിച്ചു തകർത്തത്. മയ്യിൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് മനീഷ്. വ്യാഴാഴ്ച ഉച്ചയ്ക്കാണ്  ഇൻസ്പെക്ടർ രാംജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  ഇയാളെ അറസ്റ്റ് ചെയ്തത്.

Previous Post Next Post