കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് സാഹിത്യവേദി പുസ്തകാസ്വാദനം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യുണിയൻ കുറ്റ്യാട്ടൂർ യൂണിറ്റ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'കുഞ്ചൻ നമ്പ്യാർ - കൈരളിയുടെ ഹാസ്യ സാമ്രാട്ട്' എന്ന വിഷയത്തിൽ പുസ്തകാസ്വാദനം നടത്തി. സാഹിത്യവേദി പ്രസിഡന്റ് വി.മനോമോഹനൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മയ്യിൽ ബ്ലോക്ക് പ്രസിഡൻറ് സി.കെ ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാംസ്കാരിക പ്രഭാഷകൻ ഇ.പി.ആർ വേശാല മുഖ്യപ്രഭാഷണം നടത്തി. 

രക്ഷാധികാരി കെ.പത്മനാഭൻ മസ്റ്റർ, യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ മാസ്റ്റർ, മയ്യിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.രാമകൃഷ്ണൻ മാസ്റ്റർ, യൂണിറ്റ് സെക്രട്ടറി കെ.വി ചന്ദ്രൻ മാസ്റ്റർ, സി.വി രത്നവല്ലി ടീച്ചർ, വി.പി നാരായണൻ മാസ്റ്റർ, വി.വി ബാലകൃഷ്ണൻ  മാസ്റ്റർ, മുകുന്ദൻ പുത്തലത്ത്, കെ.കെ ചന്ദ്രൻ മാസ്റ്റർ, കെ.രാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാഹിത്യ വേദി സെക്രട്ടറി സി.ബാലഗോപാലൻ മാസ്റ്റർ സ്വാഗതവും ട്രഷറർ ബാബു അരിയേരി നന്ദിയും പറഞ്ഞു.

Previous Post Next Post