ചേലേരി :- വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന പരിപാടി "വിജയോത്സവം" ഇന്ന് വൈകിട്ട് 4 മണിക്ക് ചേലേരി മുക്ക് അലിഫ് ഓഡിറ്റോറിയത്തിൽ നടക്കും. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ട്രെയിനർ ഡോ : നസ്റീന ഇല്ല്യാസ് കുട്ടികളുമായി സംവദിക്കും. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച റിൻസ ഷെറിൻ, മുവഹിദ് മുനീർ,മുഹ്സിൻ എന്നിവർ പ്രതിഭാ സംഗമത്തിൽ പങ്കെടുക്കും. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ അനുമോദന പ്രഭാഷണം നടത്തും.. നൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു..
