കൊല്ലം :- അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ നെടുങ്കയം സ്വദേശിനി ഡോയി മോൻ ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. പുനലൂർ കേളങ്കാവ് ആർപിഎൽ മേഖലയിലെ ഹെലിപാഡ് ഭാഗത്തുനിന്നാണ് വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞത്. പുനലൂരിൽ നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്.
ഇവരെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പുനലൂർ സ്വദേശികളായ ടോയ്, ജിഷ്ണു, റഫീഖ്, അലി എന്നിവരായിരുന്നു അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. അവധി ആഘോഷിക്കാനായി എത്തിയ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ബോഡി പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറി യിലാണ്. ഇന്ന് ഏരൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ശേഷിക്കുന്ന നടപടികൾ സ്വീകരിക്കും.
