തിരുവനന്തപുരം :- ചക്കയിടാൻ കയറവേ മതിലിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തൻവീട്ടിൽ രാമൻകുട്ടി (60) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടുകൂടിയാണ് അപകടം നടന്നത്.
സമീപത്തെ പുരയിടത്തിലെ പ്ലാവിൽ നിന്നും ചക്കയിടുന്നതിനായി മതിലിൽ കയറിയ രാമൻകുട്ടി കാൽവഴുതി സമീപത്തെ കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ രാമൻകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയ്ക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
