ന്യൂഡൽഹി :- പൊതുഗതാഗത സർവീസ് വാഹനങ്ങളിൽ ലൊക്കേഷൻ ട്രാക്കിങ് സംവിധാനവും പാനിക്ക് ബട്ടണും നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി. ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ തുടങ്ങിയവയിലെ യാത്ര സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് മാർഗരേഖ പുറത്തിറക്കി.
റോഡപകടങ്ങൾ വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതിയിടപെടൽ. ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ഒരു ശതമാനത്തിൽത്താഴെ മാത്രമാണ് ട്രാക്കിങ് സംവിധാനമുള്ള തെന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. സ്പീഡ് ഗവർണർ സ്ഥാപിക്കുന്നതിലും അത് പ്രവർത്തിപ്പിക്കുന്നതിലും വീഴ്ചകളുണ്ടാകുന്നു. സംസ്ഥാന സർക്കാരുകൾ അക്കാര്യം നടപ്പാക്കി റോഡ് സുരക്ഷാ ബോർഡ് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
