ഏഴോത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

 


പഴയങ്ങാടി: ഏഴോം കണ്ണോത്ത് ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു.ഓണപ്പറമ്പ് ജുമാമസ്ജിദിന്സമീപത്തെ ആശാരിവളപ്പിൽ മുഹമ്മദ് ഫഹീം (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം.കൂടെ ഉണ്ടായിരുന്ന മുഹമ്മദ് അബ്റാറിനാ (18) ണ് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ ചികിൽസക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

കൊട്ടിലയിലേക്ക് പോകുന്ന ബൈക്കും തളിപ്പറമ്പിലേക്ക് സർവീസ് നടത്തുകയായിരുന്ന കാർവർണ്ണൻ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഷരീഫ് (ആലക്കാട്) അഫ്സത്ത് ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫഹീം.

 സഹോദരങ്ങൾ: ഫർഹാൻ, ഫൈഹ.




Previous Post Next Post