പൊറോളം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- പൊറോളം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ്‌ മെമ്പർ യൂസഫ് പാലക്കൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. CDS അംഗം സരിത അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ ടി.ആർ ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എം.വി പ്രഭാകരൻ, സി.കെ ദാമോദരൻ, സൗമ്യ രതീഷ്, മുബീന സി.കെ, ആശാവർക്കർ സുജാത, ഓമന എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു  

കോമക്കരിയിലേക്ക് സ്ഥലം മാറി പോകുന്ന ഹെൽപ്പെർ സുനിയ്ക്ക് സ്‌നേഹോപഹാരം നൽകി.  അംഗനവാടി ടീച്ചർ ഗീത സ്വാഗതവും ഹെൽപ്പർ സവിത നന്ദിപറഞ്ഞു  തുടർന്ന് അംഗനവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും പായസം വിതരണവും കുട്ടികൾക്ക് സമ്മാനദാനവും നടത്തി.

Previous Post Next Post