SSF ചേലേരി സെക്ടർ സാഹിത്യോത്സവിന് ദാലിൽ താജുൽ ഉലമ സെന്ററിൽ തുടക്കമായി


ദാലിൽ :- SSF ചേലേരി സെക്ടർ സാഹിത്യോത്സവിന് ദാലിൽ താജുൽ ഉലമ സെന്ററിൽ തുടക്കമായി. 'പുതിയ കാലത്ത് വിദ്യാർത്ഥികൾ സ്വന്തത്തിലേക്ക് ഒതുങ്ങി ജീവിക്കുമ്പോൾ മഹാന്മാരുടെ പാത പിൻപറ്റിക്കൊണ്ട് തന്നെ ജീവിതം അപരന് കൂടി ഉള്ളതാണെ'ന്നും സാഹിത്യോത്സവ് നൽകുന്ന സന്ദേശത്തിൽ SSF ജില്ലാ സെക്രട്ടറി ബാസിത് അമാനി പറഞ്ഞു. SSF ചേലേരി സെക്ടർ പ്രസിഡണ്ട് അഫ്സൽ മുസ്ലിയാർ വടക്കേമൊട്ട അധ്യക്ഷത വഹിച്ചു.

SSF കമ്പിൽ ഡിവിഷൻ ഫൈനാൻസ് സെക്രട്ടറി അബ്ദുറഹ്മാൻ അശ്രഫി, കേരള മുസ്ലിം ജമാഅത്ത് കമ്പിൽ സോൺ സെക്രട്ടറി പി.മുസ്തഫ സഖാഫി ചേലേരി, SYS ജില്ലാ സാംസ്കാരികം ഡയറക്റ്റ് അംഗം അഷ്റഫ് ചേലേരി എന്നിവർ സംസാരിച്ചു. സർക്കിൾ സെക്രട്ടറി ആർ.ഉബൈസ് നൂഞ്ഞേരി, യു.കെ അഷ്റഫ് ദാലിൽ, നൗഫൽ നഈമി, മുസ്തഫ കെ.കെ, കെ.വി ശാഹിദ് എന്നിവർ പങ്കെടുത്തു. സ്വാലിഹ് മിസ്ബാഹി സ്വാഗതവും   മുസ്തഫ വടക്കേമൊട്ട നന്ദിയും പറഞ്ഞു.

Previous Post Next Post