ചെക്കിക്കുളത്തെ വീടിനു മുകളിൽ കണ്ടെത്തിയ വസ്തു ബോംബല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്

 


മയ്യിൽ:- ചെക്കിക്കുളത്തെ വീടിനു മുകളിൽ നിന്ന് കണ്ടെത്തിയ വസ്തു ബോംബ അല്ലെന്നും പടക്കം ആണെന്നും മയ്യിൽ പോലീസ് . കോട്ടങ്ങലിലെ വില്പന നികുതി ഉദ്യോഗസ്ഥൻ കെ കെ സി രാജേന്ദ്രന്റെ ഇരുനില കോൺക്രീറ്റ് വീടിന് മുകളിൽ ഇന്നലെ രാവിലെ ശുചീകരണത്തിന് കയറിയപ്പോഴാണ് ബോംബുമായി സാമ്യമുള്ള വസ്തു കണ്ടെത്തിയത്. പരിഭ്രാന്തരായ വീട്ടുകാർ വിവരമറിയിച്ചതിന് തുടർന്ന് മയ്യിൽ പോലീസും ബോംബ് സ്കോഡും വീട്ടിലെത്തി പരിശോധന നടത്തി തുടർന്നാണ് ബോമ്പല്ലെന്നും പടക്കമാണെന്നും സ്ഥിരീകരിച്ചത്.

Previous Post Next Post