സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ്


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയെങ്കിൽ ഇന്ന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്നേക്ക് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

പവൻ സ്വർണത്തിന് 1,16, 520 രൂപയാണ് ഇന്നത്തെ വില. ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. അന്നാണ് ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തിയത്. ശേഷം ഇടിഞ്ഞ വില തുടർച്ചയായി ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്.

Previous Post Next Post