പയ്യന്നൂർ:- പശുതൊഴുത്തിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂർ കാങ്കോൽ കരിങ്കുഴിയിലെ പരേതനായ മയിച്ച കുഞ്ഞിക്കണ്ണന്റെ ഭാര്യ എം സരോജിനി (70) യാണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതി പടർന്നാണ് അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
