പെരുമാച്ചേരി:-പെരുമാച്ചേരി മന്ദമ്പേത്ത് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം തിരുവപ്പന മഹോത്സവം ഇന്നും നാളെയുമായി (മെയ് 10, 11) നടക്കും.
ഇന്ന് മെയ് 10 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗണപതി ഹോമം, ഉച്ചയ്ക്ക് മലയിറക്കൽ, വൈകുന്നേരം 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി 9 മണിക്ക് ഗുളികൻ വെള്ളാട്ടം, രാത്രി 12 മണി മുതൽ കളിക്കപ്പാട്ട്, മടയന്റെ കലശം എഴുന്നള്ളത്ത്, രാത്രി 7 30 പ്രസാദ സദ്യ എന്നിവ നടക്കും.
നാളെ മെയ് 11 തിങ്കളാഴ്ച പുലർച്ചെ തിരുവപ്പന വെള്ളാട്ടം, തുടർന്ന് പള്ളിവേട്ട, തുലാഭാരം, മലകയറ്റൽ, ശുദ്ധിവരുത്തൽ എന്നിവ ഉണ്ടായിരിക്കും.
