ചിറക്കൽ :-പുതിയതെരു പോസ്റ്റ് ഓഫീസ് സമീപമുള്ള ട്രാൻസ്ഫോർമർ മാറ്റി ബസ് വേ ഉണ്ടാക്കി ബസ്റ്റോപ്പ് പുന: സ്ഥാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായ സമിതി പുതിയതൊരു ഹൈവേ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയതെരു ഹൈവേ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കവാടത്തിനു സമീപം കച്ചവട സ്ഥാപനത്തിൻ്റെ മുന്നിൽ ചെറിയ മഴപെയ്താൽ പോലും മഴവെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. അതിനു വേണ്ടുന്ന നടപടികൾ അധികാരികൾ ബന്ധപ്പെട്ട് പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരള വ്യാപാരി വ്യവസായ സമിതി പുതിയതെരു ഹൈവേ യൂണിറ്റ് സമ്മേളനം കണ്ണൂർ ജില്ലാ കമ്മിറ്റി മെമ്പർ ശ്രീ മനോഹരൻ കെ കെ ഉദ്ഘാടനം ചെയ്തു. മഹേഷ് പി എം അധ്യക്ഷത വഹിച്ചു.കണ്ണൂർ ഏരിയ കമ്മിറ്റി സെക്രട്ടറി മനോഹരൻ സി, ഏരിയ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി കുഞ്ഞു കുഞ്ഞ്, ജില്ലാ കമ്മിറ്റി മെമ്പർ രതീശൻ ടിവി,സമിതി പഞ്ചായത്ത് പ്രസിഡന്റ് മുനീർ ,സമിതി പഞ്ചായത്ത് സെക്രട്ടറി സുനിൽ പോത്തൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡണ്ട് പി എം മഹേഷ് സെക്രട്ടറിയായി മനോജ് കൊമ്പൻ ട്രഷററായി മണികണ്ഠന് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
