ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി


കൊച്ചി :- ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം ഉണ്ടായിരിക്കുന്നത്. തുടർന്ന് സർക്കാർ അപ്പീൽ ബുധനാഴ്ച്ചത്തേക്ക് മാറ്റി. തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം. 

ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന നിർണായകമായ ഒരു പരാമർശവും കൊല്ലം വിജിലൻസ് കോടതി നടത്തിയിരുന്നു. ഇത് തെറ്റാണെന്നും ഇത്തരത്തിലൊരു പരമാർശം കീഴ്ക്കോടതി നടത്താൻ പാടില്ലെന്നുമാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ പരാമർശം നീക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിജിലൻസ് കോടതിയുടെ ഈ പരാമർശങ്ങൾ നീക്കാമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വാക്കാൽ അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

Previous Post Next Post