പഴയങ്ങാടിയിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


പഴയങ്ങാടി :- രാമന്തളി സ്വദേശിയെ പഴയങ്ങാടി അടിപ്പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി കുരിശുമുക്കിലെ പച്ചമംഗലത്ത് പടിഞ്ഞാറെ വീട്ടിൽ തമ്പായിയുടെ മകൻ പ്രകാശൻ (46) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പഴയങ്ങാടി പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ​സഹോദരങ്ങൾ: ജയന്തി, കമല.


Previous Post Next Post