ഉസ്താദാണെന്ന വ്യാജേന സ്വർണ്ണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ


കൂത്തുപറമ്പ് :- ഉസ്താദ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടിൽ നിന്നും സ്വർണമാല തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് വാണിമേലിലെ കെ.മുനീറിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.  കൂത്തുപറമ്പ് കെ യു പി സ്കൂളിന് സമീപത്തെ കെ.നസീമയാണ് തട്ടിപ്പിന് ഇരയായത്. ഉസ്താദ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് വാണിമേലിലെ കെ. മുനീർ യുവതിയെ സമീപിച്ചത്. 

പള്ളിയിൽ വച്ച് സ്വർണ്ണം  മന്ത്രിച്ചാൽസാമ്പത്തിക പ്രയാസം മാറുമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് . പള്ളിയിൽ വച്ച് ഓതിയിട്ട് തിരിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞാണ് സ്വർണ്ണം കൈക്കലാക്കിയത്. 3 പവന്റെ സ്വർണമാലയാണ് മുനീർ തട്ടിയെടുത്തത്. സ്വർണ്ണം തിരിച്ച് ലഭിക്കാത്തയതോടെ യുവതി കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി .

Previous Post Next Post