നാറാത്ത് ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷൻ, കുടുംബശ്രീ CDS എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ഹരിത കേരള മിഷൻ, കുടുംബശ്രീ CDS എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങൾക്കുള്ള മെൻസ്ട്രൽ കപ്പ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്.കെ നിർവഹിച്ചു. 

വൈസ് പ്രസിഡന്റ് പി.സുധീഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ പാളത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.പി മുഹമ്മദ്, അഷ്‌റഫ് പി.പി, സാജന, നൗഫൽ കെ.പി, ഹരിത കേരള മിഷൻ ആർ.പി ശോഭ, വിദ്യ, കുടുംബശ്രീ ചെയർപേഴ്സൺ ജിഷ, ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്‌മ എന്നിവർ പങ്കെടുത്തു.



Previous Post Next Post