ചട്ടുകപ്പാറ:- തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം 26000 രൂപയാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഉത്തരേന്ത്യയിൽ CITU നടത്തുന്ന പ്രക്ഷോഭത്തെ BJP സർക്കാർ അടിച്ചമർത്തുകയാണ്.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് CITU പഞ്ചായത്ത് അടിസ്ഥാനത്തിൽ പ്രകടനവും തൊഴിലാളി കൂട്ടായ്മയും സംഘടിപ്പിച്ചു.
കുറ്റ്യാട്ടൂർ പഞ്ചായത്തിന് സമീപം നടന്ന പരിപാടി ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു മയ്യിൽ ഏരിയ വൈസ് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കെ. പ്രകാശൻ സംസാരിച്ചു. ആർ.വി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു കെ രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി. ലേബർ കോഡ് കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചു ചട്ടുകപ്പാറയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പി.വി.ഗംഗാധരൻ , കെ. ബാലൻ, കുതിരയോടൻ രാജൻ, സി.സി.ശശി എന്നിവർ നേതൃത്വം നൽകി.



