SSLC പരീക്ഷയിൽ 100 % വിജയം കൊയ്ത് കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ; ഒപ്പത്തിനൊപ്പം മയ്യിൽ, കണ്ണാടിപ്പറമ്പ് സ്കൂളുകൾ


കമ്പിൽ :- ഈ വർഷത്തെ SSLC പരീക്ഷയിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് 100% വിജയ ശതമാനം. പരീക്ഷ എഴുതിയ 298 വിദ്യാർത്ഥികളിൽ മുഴുവൻ പേരും വിജയിച്ചു. 6 പേരാണ് മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയത്.

മയ്യിൽ ഗവൺമെന്റ് ഹൈസ്കൂളിൽ പരീക്ഷ എഴുതിയ 596 വിദ്യാർത്ഥികളിൽ 593 പേർ വിജയിച്ചു. 81 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ. പരീക്ഷ എഴുതിയ 501 വിദ്യാർത്ഥികളിൽ 497 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 28 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി

Previous Post Next Post