കോഴിക്കോട്:- പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു. കക്കറമുക്ക് സ്വദേശി സോനയാണ് മരിച്ചത്. ഭര്‍ത്താവ് ലാലുവിന് ഗുരുതരമായി പൊള്ളലേറ്റു. ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ പേരാമ്പ്ര ചെറുവണ്ണൂരില്‍ വച്ചായിരുന്നു അപകടം.
