UK യിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു.


ലണ്ടൻ :- യുകെയിൽ രാവിലെ നടക്കാനിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ലണ്ടനിലെ ഹാറോവിൽ കുടുംബമായി താമസിച്ചിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ജോർജി ആംബ്രയിൽ മാത്യു (47) ആണ് മരണപ്പെട്ടത്. കുഴഞ്ഞുവീണ ജോർജിയെ മറ്റ് യാത്രക്കാർ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിപുലമായ സൗഹൃദവലയവും സമൂഹബന്ധങ്ങളും സൂക്ഷിച്ചു പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ജോർജി. യുകെയിലെ മലയാളി സാംസ്കാരിക-സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഹാറോവിലെ റെജന്റ്സ് പ്ലേസ് ലൗട്ടണിലായിരുന്നു താമസം. ആലപ്പുഴ തലവടി സ്വദേശിയാണ്.

ഭാര്യ : റെൻജു.

മകൾ : കാരൻ.

Previous Post Next Post