ശക്തമായ കാറ്റിലും മഴയിലും മലപ്പട്ടത്ത് വ്യാപകനാശം



മലപ്പട്ടം :- ശക്തമായ കാറ്റിലും മഴയിലും മലപ്പട്ടം അടിച്ചേരി, കൊവുന്തല എന്നിവിടങ്ങളിൽ വ്യാപക നാശം. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കാറ്റിൽ ഇരുപതോളം വീടുകൾക്ക് കേടുപറ്റി. മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി നിലച്ചു. 

മലപ്പട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി ലക്ഷ്മണൻ, വൈസ് പ്രസിഡൻ്റ് പി.വാസന്തി, വില്ലേജ് ഓഫീസർ കൃഷ്‌ണൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.




Previous Post Next Post