കമ്പിൽ :- 2025-26 അധ്യയന വർഷത്തെ SSLC, പ്ലസ്ടു പരീക്ഷകളിൽ 100 % വിജയം കൈവരിച്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിനെ MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പ്രിൻസിപ്പൽ രാജേഷ് മാസ്റ്ററിന് എം.എസ്.എഫ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ സ്നേഹോപഹാരം കൈമാറി.
തുടർന്ന് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ദാമോദരൻ, രാജേഷ്, ഗിരീഷ്, ആനന്ദ്, സ്കൂൾ പാർലമെന്റ് ചെയർമാൻ മിൻഹാജ് ടി.വി, ഹംദാൻ റഹൂഫ്, നൂഹ റഹൂഫ്, സന, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ റൈഹാൻ ഒ.സി, അർഷാദ് എൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
