കണ്ണൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർഥാടകരിൽ 1720 പേർ മടങ്ങിയെത്തി


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയ തീർഥാടകരിൽ ഇതുവരെ 1720 പേർ മടങ്ങിയെത്തി. ജൂൺ 21 മുതൽ 26 വരെ അഞ്ച് സർവീസുകളാണ് മദീനയിൽ നിന്ന് കണ്ണൂരിലേക്ക് ഫ്ലൈ അദീൽ എയർലൈൻസ് നടത്തിയത്. ശനിയാഴ്ച സർവീസുകളില്ല.

ഞായറാഴ്ച മൂന്ന് വിമാനങ്ങളിലായി 1042 ഹാജിമാർ എത്തിച്ചേരും. ആകെ 4519 പേരാണ് ഇത്തവണ കണ്ണൂരിൽ നിന്ന് ഹജ്ജിന് പോയത്. രണ്ട് സർവീസുകൾ വനിത കൾക്കുവേണ്ടി മാത്രമായാണ് നടത്തിയത്. 695 ഹജ്ജുമ്മമാരാണ് ഈ വിമാനങ്ങളിൽ നാട്ടിലെത്തിയത്. 

Previous Post Next Post