കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഉന്നതവിജയികൾക്കുള്ള അനുമോദനവും മോട്ടിവേഷൻ ക്ലാസും നാളെ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ പഞ്ചായത്തിലെ 2025-26 വർഷത്തെ SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്  നേടിയ വിദ്യാർത്ഥികൾക്ക് അനുമോദിക്കുന്നതിനായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വിജയോത്സവം 2026' നാളെ ജൂൺ 20 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ചടുക്കപ്പാറയിലെ കുറ്റ്യാട്ടൂർ പഞ്ചായത്ത് ബാങ്ക് ഹാളിൽ നടക്കും.

​കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അനുമോദനത്തിനൊപ്പം ​വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക മോട്ടിവേഷൻ ക്ലാസും നടക്കും. കണ്ണൂർ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എ.പി ഹംസകുട്ടി 'മക്കളെ അറിയാൻ' എന്ന വിഷയത്തിൽ ക്ലാസ് നയിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി സുശീല അധ്യക്ഷത വഹിക്കും. 

Previous Post Next Post