ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയവും ബ്രോസാമിൻസ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി വേൾഡ് കപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ പ്രദർശനം നടത്തി. പ്രദർശനത്തോടനുബന്ധിച്ച് ജില്ലാ സൂപ്പർ ഡിവിഷൻ ഫുട്ബോൾ മത്സരത്തിന് യോഗ്യത നേടിയ കൊളച്ചേരി ബിൻജാർഡ്സ് ടീമിനെ അനുമോദിച്ചു.
തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഭാത് യുവജനവേദി കൺവീനർ പി.കെ ഷനോജ് അധ്യക്ഷത വഹിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം പി.കെ രവീന്ദ്രനാഥൻ സ്വാഗതം പറഞ്ഞു. ക്ലബ് ഭാരവാഹികളായ സുഹൈർ, ഷുമൈൽ എന്നിവർ സംസാരിച്ചു.
