കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ഷിഗല്ല പ്രതിരോധ അടിയന്തിര യോഗം ചേർന്നു. ഷിഗേല്ലോസിസ് കേസുകൾ കണ്ണൂർ ജില്ലയിലും റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അടിയന്തിര യോഗം ചേർന്നു. പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, വാർഡ് വികസന സമിതി കൺവീനർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. ധന്യ എസ്, HI പ്രകാശ് കെ.എൻ, വൈസ് പ്രസിഡൻ്റ് എം.വി സുശീല , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ, സെക്രട്ടറി ബിന്ദു പി.എം എന്നിവർ സംസാരിച്ചു.

