വള്ളുവൻ കടവ് പുഴ കൈയേറ്റം: അനധികൃതമായി ഇട്ട മണ്ണ് ഗ്രാമപഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു

 


​നാറാത്ത്: -സ്വകാര്യ വ്യക്തി അനധികൃതമായി മണ്ണിട്ട് നികത്താൻ ശ്രമിച്ച വള്ളുവൻ കടവ് പുഴയിലെ മണ്ണ് നാറാത്ത് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. പുഴ സംരക്ഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും നേരിട്ടെത്തിയാണ് മണ്ണ് നീക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.

​നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് കെ., വൈസ് പ്രസിഡന്റ് പി. സുധീഷ്, വാർഡ് മെമ്പർ അശ്റഫ് പി.പി., പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവരും മറ്റ് പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്ത് സന്നിഹിതരായിരുന്നു.

​പരിസ്ഥിതിക്ക് വൻ ആഘാതമുണ്ടാക്കുന്ന രീതിയിൽ പുഴ കൈയേറി മണ്ണിട്ട വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ അറിയിച്ചു. വരും ദിവസങ്ങളിലും പുഴകളുടെയും മറ്റ് ജലാശയങ്ങളുടെയും സംരക്ഷണത്തിനായി കർശനമായ നിരീക്ഷണവും നടപടികളും തുടരുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

Previous Post Next Post