കുറ്റ്യാട്ടൂർ: കട്ടോളി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മികവ് 2026' അനുമോദന പരിപാടി ശ്രദ്ധേയമായി. LSS, SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച അമ്പതിലധികം വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു.
കട്ടോളി കനാൽ പരിസരത്ത് നടന്ന പരിപാടി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി പ്രസിഡന്റ് മിഥുൻ പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എം.പി. ശൈലജ ആശംസകൾ നേർന്നു.
ചടങ്ങിൽ ഡിബിടി (DBT) ജെ.ആർ.എഫ്. ജേതാവായ പി. ജിൻസിയെയും, ക്രിയാത്മക പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം നേടിയ വി. രാധാകൃഷ്ണനെയും പ്രത്യേകം അനുമോദിച്ചു. അന്തരിച്ച കെ.സി. രാജന്റെ സ്മരണാർത്ഥം എം.സി. വിനത ഏർപ്പെടുത്തിയ എൻഡോവ്‌മെന്റ് ജിൻസിക്ക് കൈമാറി.
ടി.കെ. സുലേഖ, എം.പി. ശൈലജ, മിഥുൻ പി., മനീഷ് എ.പി., എ.പി. ലിമ, പി. ഗണേശൻ, സജ്ന ഇ.എം., ദാമോദരൻ സി., ജിജേഷ് പി.പി., സജീവൻ പി.പി. എന്നിവർ വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
സാംസ്കാരിക വേദി സെക്രട്ടറി മനീഷ് എ.പി. സ്വാഗതവും ജോയിന്റ് സെക്രട്ടറി സജ്ന ഇ.എം. നന്ദിയും പറഞ്ഞു. പ്രതികൂല കാലാവസ്ഥയെയും വകവെക്കാതെ നിരവധി നാട്ടുകാർ പരിപാടിയിൽ പങ്കെടുത്തു.





