കൊളച്ചേരി :- സേവാഭാരതി കൊളച്ചേരിയുടെ 2025–26 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗവും 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും ജൂൺ 28-ന് (ഞായറാഴ്ച) കൊളച്ചേരിപറമ്പ് സ്ഥാനീയ സമിതി ഓഫീസിൽ വെച്ച് നടന്നു.
ചടങ്ങിൽ നിലവിലെ സെക്രട്ടറി മഹേഷ് പി. വി. സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് പ്രശാന്തൻ ഒ. അധ്യക്ഷത വഹിച്ചു. തുടർന്ന് 2025–26 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് 2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
ചടങ്ങിൽ സേവാഭാരതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കെ. സമാപന സന്ദേശം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് വിദ്യാധരൻ നാറാത്ത് ആശംസാപ്രസംഗം നടത്തി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി മഹേഷ് ബാബു നന്ദി രേഖപ്പെടുത്തി.
2026–27 വർഷത്തേക്കുള്ള പുതിയ ഭരണസമിതി:-
പ്രസിഡന്റ് : പ്രശാന്തൻ ഒ.
സെക്രട്ടറി : മഹേഷ് ബാബു
ട്രഷറർ : മഹേഷ് കെ.
വൈസ് പ്രസിഡന്റ് : സജീവൻ ആലക്കാടൻ
ജോയിന്റ് സെക്രട്ടറി : സൽജി കോളച്ചേരിപറമ്പ്
ആരോഗ്യം കോർഡിനേറ്റർ : ബിബി കോളച്ചേരിപറമ്പ്
വിദ്യാഭ്യാസം കോർഡിനേറ്റർ : അനൂപ് ലക്ഷ്മണൻ
ആപത്സേവ കോർഡിനേറ്റർ : നിഷാദ് പി.
സാമൂഹികം കോർഡിനേറ്റർ : രാജീവൻ കെ.
സ്വാവലംബൻ കോർഡിനേറ്റർ : സുഗേഷ്
ഭരണസമിതി അംഗങ്ങൾ : രാജേഷ് വി., ഷീബ പുരുഷോത്തമൻ, ലിജിന കോളച്ചേരിപറമ്പ്.
രക്ഷാധികാരികൾ : രമേശൻ മാസ്റ്റർ, ഹരീഷ്. സി. ഒ, ബാലചന്ദ്രൻ. എം. പി, മഹേഷ്. പി. വി
