മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയ തീർഥാടകരുടെ മടക്കയാത്ര ജൂൺ 21 മുതൽ ആരംഭിക്കും. ജൂൺ 21 മുതൽ ജൂലായ് 1 വരെ 13 സർവീസുകളാണ് ഫ്ലൈ അദീൽ എയർലൈൻസ് മദീനയിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുക. ആദ്യവിമാനം ജൂൺ 21 ന് രാത്രി 11.35 ന് കണ്ണൂരിലെത്തും. ഹാജിമാരുടെ ആദ്യ സംഘത്തിന് വിമാനത്താവളത്തിൽ വരവേൽപ്പ് നൽകും.
ജൂലായ് 1 ന് പുലർച്ചെ 4 മണിക്കാണ് അവസാന സർവീസ്. ആകെ 4519 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയത്. ഓരോ വിമാനത്തിലും 350 വരെ യാത്രക്കാരുണ്ടാകും. ജൂൺ 28 ന് മൂന്ന് സർവീസുകളും 30 നും ജൂലായ് 1 നും രണ്ടു വീതം സർവീസുകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
