വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം ജൂൺ 25 ന്
മയ്യിൽ :- വേളം പൊതുജന വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വായനപക്ഷാചരണം ജൂൺ 19 മുതൽ ജൂലൈ 7 വരെ നടക്കും. ഇതിന്റെ ഭാഗമായി, ഈ വർഷത്തെ SSLC, പ്ലസ്ടു, LSS, USS പരീക്ഷകളിൽ ഉന്നതa വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം ജൂൺ 25 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വായനശാലയിൽ വെച്ച് നടക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി വിനോദ് കുമാർ വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും നിർവ്വഹിക്കും.
