ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം സമർപ്പിച്ചു


തൃശൂർ :- ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ കനക കിരീടം. തിരുപ്പൂർ വ്യവസായിയായ രാജൻ പി. നായരാണ് 299.9 ഗ്രാം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത്.  സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയാണ് ഗുരുവായൂരപ്പന് ഉച്ചപൂജ നടത്തിയത്. 

വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി. കഴിഞ്ഞ ദിവസവും ഗുരുവായൂരപ്പന് സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്‌മിനിസ്ട്രേറ്റർ എം.രാധ, അസി. മാനേജർ എം. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ കിരീടം ഏറ്റുവാങ്ങി ഭഗവാന് സമർപ്പിച്ചു. 

Previous Post Next Post